Wednesday, 4 January 2012

Initiative to usher decentralized waste management in schools

Waste collection unit distribution in SCS School Tiruvalla - Municipal Councillor Jiji Vattassery, Health Standing Committie Chairperson Sheela Varghese, Clean and Green Tiruvalla Project Officer Paul V Mathew, Health Committee Members Usha, Beena Jayakumar and Schools representatives are seen.

Solar Project at MACFAST

News in Decan Chronicle on 04-01-2011

Tuesday, 20 December 2011

'ക്ലീന്‍ ഇന്ത്യ'


'ക്ലീന്‍ ഇന്ത്യ' പ്രചാരണം തുടങ്ങി
Posted on: 21 Dec 2011



ന്യൂഡല്‍ഹി: രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പരിസരങ്ങളിലും ശുചിത്വം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ 'ക്ലീന്‍ ഇന്ത്യ' പ്രചാരണത്തിന് തുടക്കമിട്ടു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പദ്ധതി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയില്‍ 12-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 12 ശതമാനം വളര്‍ച്ചയും പദ്ധതി ലക്ഷ്യമിടുന്നു.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ സ്മാരകങ്ങളും ബീച്ചുകളും സ്റ്റേഷനുകളും ബസ്‌സ്റ്റോപ്പുകളും വൃത്തിയായി സൂക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ശുചിത്വത്തിന്റെ പ്രാധാന്യം സംബന്ധിച്ച സമഗ്രമായ പ്രചാരണം ടൂറിസം മന്ത്രാലയം സംഘടിപ്പിക്കും. അടുത്ത മൂന്ന് മാസങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. പ്രചാരണപരിപാടികള്‍ക്ക് ശേഷം അടുത്ത ഏപ്രിലിലോടെ 'ക്ലീന്‍ ഇന്ത്യ' പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കും.

വിനോദസഞ്ചാര മേഖലയില്‍ 12 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ശുചിത്വം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറയാന്‍ ശുചിത്വമില്ലായ്മയാണ് പ്രധാന കാരണം. തിരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മന്ത്രാലയം ഈയിടെ നടത്തിയ സര്‍വേയില്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം, ജനപ്രതിനിധികള്‍, സ്വകാര്യസ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 'ക്ലീന്‍ ഇന്ത്യ' പദ്ധതി നടപ്പാക്കുക.

നിലവില്‍ 57 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് വര്‍ഷംതോറും ഇന്ത്യയിലെത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ആറ് ദശലക്ഷം വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.

Sunday, 11 December 2011

Optimistic Durban Summit opens extention of Kyoto

DURBAN: An impassioned speech by Environment Minister Jayanthi Natarajan capped the finale of the UN climate summit that ended here early Sunday with a Durban Package, after she warned that India "will never be intimidated by any threat or pressure".

Natarajan's speech ensured that India's main concern - the inclusion of the concept of equity in the fight against climate change - became part of the package.

According to the Durban Package, countries have agreed to work towards a new regime that ensures all countries take legal emissions cuts. The countries also committed to a second term of Kyoto Protocol - the existing regime.

Natarajan ensured there was a third option -- "an agreed outcome with legal force" -- apart from protocol or a legal instrument.

The plenary session of the UN Framework Convention on Climate Change summit came to a halt following row between Natarajan and European Union (EU) Climate Commissioner Connie Hedegaard after objection over agreements reached behind closed doors.

The conference ended a day and a half behind schedule because of intense negotiations over contentious issues.

India had wanted a "legal outcome" as the third option, but Hedegaard said this would put countries' sincerity in doubt.

That set off Natarajan, who roared: "We have shown more flexibility than virtually any other country. But equity is the centrepiece, it cannot be shifted. This is not about India.

"Does fighting climate change mean we have to give up on equity? We have agreed to protocol and legal instrument. What's the problem in having one more option?

"India will never be intimidated by any threat or any kind of pressure. What's this legal instrument? How do I give a blank cheque?, she said.

As Natarajan finished her speech amid a thunderous ovation from a hall packed with thousands of delegates from 194 governments, observers and the media, some countries backed the EU but China strongly supported India.

Xie Zhenhua, the vice minister of the National Development and Reform Commission, pointed out that the developing countries like India and China were "already doing much more than developed countries" against global warming.

Then some countries supported India and China, while others still supported EU.

Conference president and South Africa's Foreign Minister Maite Nkoane Mashabane then halted the session and asked EU and India to go into a huddle there and then.

Unprecedented scenes followed beyond midnight as negotiators from all countries mobbed Natarajan and Hedegaard and snapped photographs, with no sign of exhaustion even at 2 in the morning.

US and Chinese chief negotiators joined the huddle too. More frenzied applause indicated an agreement had finally been reached.

When the session reconvened, Natarajan announced that India had agreed to a change of wording in the third option "in a spirit of flexibility and accommodation". Hedegaard thanked India.

Under the four-pronged Durban Package, rich nations have now agreed to reduce their GHG emissions from 2013 under the Kyoto Protocol, a key demand of developing countries.

The end date of that commitment period has not been fixed, though. Negotiators will now have to choose between 2017 and 2020.

ഡര്‍ബന്‍ ഉച്ചകോടിക്ക് നാടകീയ പരിസമാപ്തി


കാലാവസ്ഥാവ്യതിയാനം: നിയമസാധുതയുള്ള കരാര്‍ വരുന്നു
Posted on: 12 Dec 2011


* ഡര്‍ബന്‍ ഉച്ചകോടിക്ക് നാടകീയ പരിസമാപ്തി
* നിയമപരമായി ബാധ്യതയുള്ള കരാറിന് ഇന്ത്യയും ചൈനയും വഴങ്ങി
* ക്യോട്ടോ ഉടമ്പടി ദീര്‍ഘിപ്പിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ സമ്മതിച്ചു
* ദരിദ്രരാജ്യങ്ങള്‍ക്ക് വര്‍ഷംതോറും 10,000 കോടി ഡോളറിന്റെ സഹായം


ഡര്‍ബന്‍: നിശ്ചിതസമയവും പിന്നിട്ടുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കും നാടകീയമായ അനുരഞ്ജനങ്ങള്‍ക്കുമൊടുവില്‍ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് വിജയകരമായ പരിസമാപ്തി. ആഗോളതാപനം നിയന്ത്രിക്കുന്നതിനായി ഹരിതഗൃഹവാതക ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കുന്നതിന് നിയമപരമായി ബാധ്യതയുള്ള കരാര്‍ തയ്യാറാക്കുന്നതിനുള്ള കര്‍മപരിപാടിക്ക് ഉച്ചകോടി ഒറ്റക്കെട്ടായി രൂപം നല്‍കി.

അടുത്ത വര്‍ഷത്തോടെ കാലാവധി പൂര്‍ത്തിയാവുന്ന ക്യോട്ടോ ഉടമ്പടിക്ക് പകരമായെത്തുന്ന പുതിയ കരാറിന്റെ ഭാഗമാവാന്‍ ഐക്യരാഷ്ട്രസഭയിലെ 194 അംഗരാജ്യങ്ങളും സമ്മതം മൂളിയതോടെയാണ് രണ്ടാഴ്ച പിന്നിട്ട അനിശ്ചിതത്വത്തിന് വിരാമമായത്. ക്യോട്ടോ ഉടമ്പടിയുടെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും ക്യോട്ടോയില്‍ നിന്ന് വിട്ടുപോയ അമേരിക്കയും പുതിയ കരാറിന് അംഗീകാരം നല്‍കിയെന്നതാണ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഉച്ചകോടിയുടെ പ്രധാന നേട്ടം.

പുതിയ കരാറിനായുള്ള പ്രവര്‍ത്തന രൂപരേഖ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി പൂര്‍ത്തിയാവുന്ന 2012-ല്‍ ആരംഭിച്ച് 2015-ല്‍ അവസാനിപ്പിക്കണമെന്നാണ് ഉച്ചകോടിയുടെ തീരുമാനം. 2020-ഓടെ കരാര്‍ പ്രാബല്യത്തില്‍ വരും. നിയമപരമായി ബാധ്യതയുള്ള കരാറിനെ ശക്തമായി എതിര്‍ത്ത ഇന്ത്യയും ചൈനയും അവസാന മണിക്കൂറില്‍ വിട്ടുവീഴ്ച ചെയ്യുകയാണുണ്ടായത്. സമയപരിധി കഴിഞ്ഞും 36 മണിക്കൂര്‍ നീണ്ട ഉച്ചകോടിക്കിടെ, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാവിഭാഗം കമ്മീഷണര്‍ കോനി ഹെഡെഗാര്‍ഡും തമ്മില്‍ കടുത്ത വാഗ്വാദം തന്നെയുണ്ടായി. ഉച്ചകോടിയുടെ അന്തസ്സത്തഉള്‍ക്കൊണ്ട് പൊതു തീരുമാനത്തിന് വഴങ്ങുന്നതായി ജയന്തി നടരാജന്‍ അവസാന മണിക്കൂറില്‍ പ്രഖ്യാപിച്ചതോടെ പുതിയ കരാറിനായുള്ള തടസ്സങ്ങള്‍ പൂര്‍ണമായി മാറുകയായിരുന്നു.

കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള ദീര്‍ഘകാല പരിശ്രമങ്ങളെക്കുറിച്ച് ജയന്തി നടരാജന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉച്ചകോടി അംഗീകരിച്ചത് ഇന്ത്യയ്ക്ക് നേട്ടമായി. സാമൂഹിക-സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിനുള്ള സുസ്ഥിരവികസന പദ്ധതികള്‍ക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തിരിച്ചടിയാവരുതെന്ന ഇന്ത്യയുടെ നിലപാടാണ് മറ്റ് രാജ്യങ്ങള്‍ ശരിവെച്ചത്. അഞ്ച് വര്‍ഷത്തേക്കുകൂടി ക്യോട്ടോ ഉടമ്പടിയുടെ വ്യവസ്ഥകള്‍ പാലിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചതോടെയാണ് ഇന്ത്യയും ചൈനയും ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ക്യോട്ടോ ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ 2017 വരെ തുടരാനാണ് സമ്പന്ന രാജ്യങ്ങളുടെ തീരുമാനം. പുതിയ കരാറിനെ അമേരിക്കയും സ്വാഗതം ചെയ്തിട്ടുണ്ട്.

ആഗോളതാപനത്തിന്റെ കെടുതികള്‍ രൂക്ഷമായി അനുഭവിക്കേണ്ടിവരുന്ന ദരിദ്രരാജ്യങ്ങള്‍ക്കായുള്ള ഹരിത ഫണ്ട് സംബന്ധിച്ചും ഉച്ചകോടിയില്‍ ധാരണയായി. ദരിദ്രരാജ്യങ്ങള്‍ക്ക് വര്‍ഷംതോറും 10,000 കോടി ഡോളറിന്റെ സാമ്പത്തികസഹായം നല്‍കാനാണ് ഫണ്ട് വഴി ലക്ഷ്യമിടുന്നത്. എന്നാല്‍ ഫണ്ടിന്റെ ഉറവിടം എന്താണെന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.

Monday, 28 November 2011

e-toilets

13 e-toilets to be set up in the city

S. Anil Radhakrishnan
 
As many as 13 fully automated e-toilets, a convergence of electronics, web and mobile technologies, will be installed in busy areas along the arterial road of the capital and in the beach resort of Kovalam using the District Innovation Fund (DIF) and from the MP fund.
Kowdiar, Vellayambalam, Saphalyam complex in Palayam, Government Secretariat, Putharikandam maidan, Gandhi Park, East Fort, Shanghumughom, Eve’s beach and Asoka beach in Kovalam are the places where the e-toilets are to be installed. Two e-toilets each are to be installed at Shanghumughom, Eve's and Ashoka beach at Kovalam, where the tourists frequent mostly and the remaining places are to get one unit each.
The e-toilets to come up will be the upgraded versions of the ones installed in the museum and Kanakakunnu premises recently. The 13 e-toilets will come in handy for the public, especially the Sabarimala pilgrims, as the city lacks efficient toilet facilities. The civic authorities had also not bothered to take adequate steps to address the public sanitation issue and it continues to be a neglected area as in other cities in the country.
Being set up at a cost of Rs. 55.55 lakhs, 90 per cent of the funds for installing the 11 e-toilets at eight vantage points is being provided by the district administration and the balance amount is being mobilised by the Kerala State Electronics Development Corporation (Keltron). The e-toilets at Putharikandam maidan and Saphalyam complex is being installed using the MP funds made available by T. N. Seema, Rajya Sabha MP.
“The sites are yet to be handed over to us. The units are ready and the works are expected to be completed early next month’, an official of the Keltron told The Hindu. Keltron had also been awarded the maintenance contract of the e-toilets for seven years by the district administration. Free service is be provided by Keltron during the warranty period.
Delight Bharat 9005 and Delight Bharat 9999 e-toilets developed by Eram Scientific Solutions, the Technopark- based company, is to be installed at these places. The unmanned unit features automated door opening, power flushing, automatic closet washing and sterilisation, and platform cleaning mechanism. The system is backed by SMS alerts to inform the control room about the status of the water tank and the waste management system in the event of a failure.
The door opens automatically when a coin of the specified denomination is inserted into a slot at the entrance. The lights and exhaust fans are controlled by sensors and come on only after a person enters the unit thereby saving power. GPRS technology is used for remote control to monitor the daily collection and halt the operation in case of failure.
The flushing unit uses only 1.5 to 4.5 litres of water compared to a normal domestic flushing system that consumes six to seven litres on an average. Waste water management depends on bio-membrane reactor technology using bacteria. The waste water is recycled.
The DIF was provided to the districts under the recommendation of the 13th Finance Commission to make cutting edge level of the Government responses to the felt needs of the people. A sum of Rs. 1 crore had been made available to all districts in the country.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.

1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്​പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്​പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)

കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

ഭൂകമ്പ മേഖലയില്‍ പണിത അണക്കെട്ടായതിനാല്‍ ഭൂചലനമുണ്ടായാല്‍ അണക്കെട്ടില്‍ പൊട്ടലുകളും വിള്ളലുകളും ഉണ്ടാകും. വിള്ളലുകള്‍ ചിലപ്പോള്‍ അകത്താകാം. ഇത് പുറത്ത് കാണണമെന്നില്ല. കാലവര്‍ഷത്തില്‍ അണക്കെട്ട് നിറഞ്ഞ സമയത്ത് ഇത്തരം വിള്ളലുകള്‍ വലുതായി അണക്കെട്ട് തകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭൂവിള്ളലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ബേബി ഡാമിനെ ഭയക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇതിന്നടിയിലൂടെ വെള്ളം ചോരുന്നുണ്ട്. ഇതിന് വെറും മണ്‍കയ്യാലയുടെ ബലമേയുള്ളുവെന്ന് അന്നത്തെ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം 2006 നവംബര്‍ 13 ന് ബേബി ഡാം പരിശോധിച്ച അന്തര്‍സംസ്ഥാന ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ. ദിവാകരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തി സമ്മര്‍ദ്ദം കുറച്ചില്ലെങ്കില്‍ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം.

അണക്കെട്ട് തകരുന്നതോടെ നാലുപാടും വെള്ളവും ചെളിയും മണ്ണും കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.

ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍ മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട് തകര്‍ന്നേക്കും. ഇതിന് താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും തകര്‍ത്തേക്കാം.

രണ്ട് അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും. ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.

ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം വരുന്ന ജനങ്ങളെ ഇത് ബാധിക്കും. പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും പൊട്ടിപുറപ്പെടും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇന്ത്യയിലെ തന്നെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് (Periyar tiger reserve) ഭീഷണിയാണ്. 777 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കേന്ദ്രത്തിലെ 350 ചതുരശ്രകിലോമീറ്റര്‍ പ്രദേശം ദേശീയ ഉദ്യാനമാണ്. പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ലോകത്തിലെ ജൈവ വൈവിദ്ധ്യ ഉഷ്ണ വനതലമാണ്. (Biodiversity hot spot) വംശനാശത്തിന്റെ വക്കിലെത്തിയ അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമുള്ള മേഖലയാണിത്. ലോകത്ത് 18 ഉഷ്ണ വനതലങ്ങള്‍ ഉള്ളതില്‍ ഒന്നാണിത്. ജലനിരപ്പ് 152 അടിയാക്കിയാല്‍ വന്യജീവിസംരക്ഷണ കേന്ദ്രത്തിലെ 11.219 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം മുങ്ങും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ വെള്ളത്തിലാകുന്ന ജൈവസമ്പത്തിനെക്കുറിച്ചും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും തൃശ്ശൂര്‍ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം ശ്രദ്ധേയമാണ്. വന്യജീവി സംരക്ഷണ കേന്ദ്ര പ്രദേശത്ത് 1965 തരം പുഷ്പിക്കുന്ന സസ്യങ്ങളും 1440 തരം ബഹുപത്ര സസ്യങ്ങളും 525 തരം ഏകപത്രസസ്യങ്ങളുമുണ്ട്. മാത്രമല്ല, പുല്ല്, മുള എന്നിവ ഉള്‍പ്പെടുന്ന 168 ഇനം പോപ്പിയെസിയെയും. 155 ഇനം ഫാബിയെസിയെയും ഉണ്ട്. 168 ഇനം പുല്ലുകളും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. നെല്ലിപ്പാറകണ്ടം, ആനക്കുത്തിവയല്‍, കൊക്കരക്കണ്ടം എന്നീ പ്രദേശങ്ങളിലാണിത്.

കടുവ, ആന, പുള്ളിപ്പുലി, കലമാന്‍, സിംഹവാലന്‍ കുരങ്ങ്, നീര്‍നായ, നീലഗിരിലാന്‍ഗര്‍ എന്നിങ്ങനെ നിരവധി വന്യജീവികളും ഇവിടെയുണ്ട്.

115 വര്‍ഷം മുമ്പ് അണക്കെട്ട് പണിതപ്പോള്‍ രൂപംകൊണ്ട തേക്കടി തടാകത്തിലെയും പരിസരങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. 1979ല്‍ ജലനിരപ്പ് 136 അടിയാക്കി തടാകത്തിലെ വെള്ളം താഴ്ന്നപ്പോള്‍ ഇവിടെ കരപ്രദേശം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് ആദിവാസികളുടെയും മറ്റും ജനവാസകേന്ദ്രമാണ്. കുളത്തുപാലം, മണ്ണാന്‍കുടി, പെരിയാര്‍കോളനി, ലബ്ബക്കണ്ടം, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍ എന്നിങ്ങനെ ഏഴ് തുരുത്തുകളിലായി ആയിരത്തിലധികം വീടുകളുണ്ട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാണ് പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന തേക്കടി. ജലനിരപ്പ് ഉയര്‍ത്തിയാല്‍ വന്യജീവി സംരക്ഷണകേന്ദ്രം തന്നെ ഇല്ലാതായി തേക്കടിയുടെ പ്രസക്തി നഷ്ടപ്പെടും. തേക്കടിക്ക് തൊട്ടടുത്തുള്ള കുമളി ടൗണ്‍ഷിപ്പായി മാറിയിരിക്കുകയാണ്. ഇവിടെയാണ് വിനോദസഞ്ചാരികള്‍ തമ്പടിക്കുന്നത്. ജലനിരപ്പ് ഉയരുന്നതോടെ തടാകത്തിന്റെ കരയില്‍ നിന്ന് ആനകളും വന്യജീവികളും പിന്‍വാങ്ങും. തേക്കടിയിലെ ബോട്ട് യാത്രയ്ക്ക് പിന്നെ അര്‍ത്ഥമില്ലാതാകും. അങ്ങിനെ ഇന്ത്യയിലെ ഒരു വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെയും വിനോദസഞ്ചാര കേന്ദ്രത്തിന്റെയും നാശമായിരിക്കും ജലനിരപ്പ് ഉയര്‍ത്തിയാലുള്ള ഫലം.

ജലനരപ്പ് 136 അടിക്കു മുകളിലാക്കി അണക്കെട്ടു തകര്‍ന്നാലുള്ള പരിസ്ഥിതി ആഘാതം ഗുരുതരമായിരിക്കുമെന്ന് ഡോ. ധ്രുപജ്യോതിഘോഷ് ചെയര്‍മാനായുള്ള ദേശീയ വിദഗ്്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുകയാണ്. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള പോംവഴിയെന്ന് കമ്മിറ്റി എടുത്തുപറഞ്ഞിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ ഇക്കോവ്യൂഹത്തിന്റെ ഭാഗമായ പുല്‍മേടുകള്‍ മുങ്ങും. ഇത് കടുവകളുടെ ആഹാരശൃംഖലയെ പ്രതികൂലമായി ബാധിക്കും. പുല്‍മേടുകളെ ആശ്രയിച്ച് ജീവിക്കുന്ന മാനുകളാണ് കടുവകളുടെ പ്രധാന ആഹാരമെന്നതിനാലാണിത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടനുസരിച്ചുള്ള കടുവ സംരക്ഷണ കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. മാത്രമല്ല പുല്‍മേടുകളുടെ നാശം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ മറ്റ് ജീവികളെയും ഇത് ഈ പ്രദേശത്തുനിന്ന് അകറ്റും. ടൂറിസം പദ്ധതിക്ക് ഇത് തിരിച്ചടിയാകും.

1979-ന് ശേഷം ആദിവാസികളടക്കമുള്ള ജനവിഭാഗം പലതുരുത്തുകളിലായി ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്ന് ഈ പ്രദേശങ്ങള്‍ മുങ്ങിയാല്‍ ഇവര്‍ വീണ്ടും കാടുകളിലേക്ക് താമസം മാറ്റുന്നത് പരിസ്ഥിതിയെ ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ പരിസ്ഥിതി ആഘാത പഠനം (Environmental impact
assessment) അത്യവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആറ് ഗ്രാമങ്ങളിലായി താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന് ഭയന്നാണ് ഇവിടങ്ങളില്‍ കഴിയുന്നത്. ഇവരുടെ ജീവിതത്തെയും ഇപ്പോഴത്തെ സാഹചര്യത്തെയും കുറിച്ചുള്ള പഠനവും അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുമ്പോള്‍ പദ്ധതിപ്രദേശത്ത് ജനസംഖ്യ കുറവായിരുന്നു. മാത്രമല്ല മിക്കവാറും പ്രദേശം വനവുമായിരുന്നു. അതിനാല്‍ അണക്കെട്ട് പൊട്ടിയാല്‍ തന്നെ ജീവഹാനി അധികം വരില്ല. പക്ഷെ ഇന്ന് സ്ഥിതി അതല്ല. പദ്ധതി പ്രദേശത്ത് ജനവാസം കൂടുതലാണ്. വെള്ളം ഒഴുകിയെത്താന്‍ സാദ്ധ്യതയുള്ള പെരിയാര്‍ നദിയുടെ കരപ്രദേശങ്ങളിലും ജനവാസം കൂടുതലാണ്.

അണക്കെട്ട് പണിയുമ്പോള്‍തന്നെ അത് തകര്‍ന്നാലുണ്ടാകുന്ന ദുരന്ത നിവാരണത്തിനായി പദ്ധതി തയ്യാറാക്കാറുണ്ട്. ഇതിനായി അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന അവസ്ഥ വിശകലനം (Dam break analysis) ചെയ്യും. ഇതിന്റെ വെളിച്ചത്തില്‍ പദ്ധതി പ്രദേശത്തിന്റെയും വെള്ളം പൊങ്ങാന്‍ ഇടയുള്ള സ്ഥലത്തിന്റെയും പ്രത്യേക ഭൂപടം തയ്യാറാക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കും. ഓരോ മിനിട്ടിലും വെള്ളം ഒഴുകിയെത്തി, ഉയര്‍ന്നു പൊങ്ങുന്ന സ്ഥലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെനിന്ന് ആളുകളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗരേഖകളും ഇതോടപ്പമുണ്ടാകും. ഇതിനായി രക്ഷാ ടവറുകളും പുനരധിവാസകേന്ദ്രങ്ങളും സജ്ജമായിരിക്കും. പ്രാദേശിക സേനയുടെയും പട്ടാളത്തിന്റെയും സഹായം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും ദുരന്തനിവാരണ പദ്ധതി രൂപരേഖയില്‍ കാണും. പ്രത്യേക വാര്‍ത്താവിനിമയ സംവിധാനവും സജ്ജമാകും.

ജ്യോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (GIS) സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഇന്ന് ഡാം ബ്രേക്ക് അനാലിസിസ് നടത്തുന്നത്. ഇതിലൂടെ ദുരന്ത ബാധിത പ്രദേശത്തിന്റെ ത്രിമാന ഭൂപടങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ദുരന്തനിവാരണത്തിനുള്ള പദ്ധതി നിലവില്‍ വന്നിട്ടില്ല. ദുരന്തനിവരാണത്തിന് പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രിമാര്‍ പറയുന്നതല്ലാതെ അതിനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തിട്ടില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ദുരന്തനിവാരണപദ്ധതി നടപ്പാക്കി മുന്‍കരുതലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

ഏതു പദ്ധതിക്കും ചെലവാക്കിയ പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്‍പന്തിയിലായിരുന്നു. വിജയകരമാവുന്ന പദ്ധതികള്‍ മാത്രമെ അവര്‍ ഏറ്റെടുത്തിരുന്നുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ തന്നെ, ചെലവായതിന്റെ ഏഴ് ശതമാനം തുക വരുമാനമായി കിട്ടിയിരുന്നു. അണക്കെട്ടില്‍ നിന്ന് പിന്നീടിങ്ങോട്ട് 115 വര്‍ഷം കൊണ്ട് എത്ര കോടികള്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകുമെന്ന് കണക്കുകൂട്ടിയാല്‍ ഞെട്ടലുണ്ടാകും.

60 വര്‍ഷം കഴിഞ്ഞാല്‍ അണക്കെട്ട് ഉപേക്ഷിക്കണമെന്നാണ് ചട്ടം. അപ്പോഴേക്കും നിര്‍മാണത്തിന് ചെലവായ തുകയ്ക്ക് പുറമെ വന്‍ലാഭം ഇതില്‍ നിന്ന് കൊയ്യാന്‍ കഴിയും. പക്ഷേ ആയുസ്സിന്റെ ഇരട്ടി കഴിഞ്ഞിട്ടും അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യാതെ തമിഴ്‌നാട് സിമന്റ് പൂശി 'ബലപ്പെടുത്തി'ക്കൊണ്ടിരിക്കുകയാണ്.

ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്, അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം കൊണ്ട്.